ആൻഫീൽഡിൽ ലിവർപൂൾ വീണു!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആൻഫീൽഡ് ആർക്കും തകർക്കാൻ കഴിയാത്ത ലിവർപൂൾ കോട്ട ആയിരുന്നു. പക്ഷെ റിലഗേഷൻ ബാറ്റിലിൽ ഉള്ള ബേർൺലി വന്ന് ആ കോട്ട തകർത്തിരിക്കുകയാണ്. മൂന്ന് വർഷത്തിനു ശേഷം ആദ്യമായി ഒരു ലീഗ് മത്സരത്തിൽ ലിവർപൂൾ ആൻഫീൽഡിൽ പരാജയം അറിഞ്ഞു. ഇന്നലെ ബേർൺലി ഏക ഗോളിനാണ് ലിവർപൂളിനെ വീഴ്ത്തിയത്. ഗോളടിക്കാൻ മറന്ന ക്ലോപ്പ് ടീം തുടർച്ചയായ നാലാം ലീഗ് മത്സരത്തിലും ഗോൾ കണ്ടെത്താത്തതു ഇന്നലെ കാണാൻ ആയി.

മത്സരത്തിൽ ഇരുപതിൽ അധികം ഷോട്ടുകൾ ആണ് ലിവപർപൂൾ തൊടുത്തത്‌. പക്ഷെ ഒന്നു പോലും നിക് പോപിനെ മറികടന്നു വലയിലേക്ക് പോയില്ല‌. മത്സരത്തിന്റെ 83ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടിയിൽ നിന്നായിരുന്നു ബേർൺലിയുടെ ഗോൾ. അലിസൺ നൽകിയ പെനാൾട്ടി ആഷ്ലി ബാർൺസ് ലക്ഷ്യം തെറ്റാതെ വലയിൽ എത്തിച്ചു. ബേർൺലിയുടെ ലീഗിലെ അഞ്ചാം വിജയം മാത്രമാണ് ഇത്.

ഈ പരാജയം ലിവർപൂളിനെ കിരീട പോരാട്ടത്തിൽ താഴേക്ക് കൊണ്ടു പോകും. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഇപ്പോൾ ആറു പോയിന്റിന്റെ വ്യത്യാസം ആയിരിക്കുകയാണ്