സയ്യദ് മുഷ്താഖ് അലി ട്രോഫി, ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പുകള്‍ തയ്യാര്‍

സയ്യദ് മുഷ്താഖ് അലി ട്രോഫി നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കുന്നു. പ്രാഥമിക ലീഗുകള്‍ അവസാനിച്ച ശേഷം ജനുവരി 26 മുതല്‍ അഹമ്മദാബാദിലെ സര്‍ദ്ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ടൂര്‍ണ്ണമെന്റിന്റെ സെമിയും ഫൈനലും ഇതേ വേദിയിലാവും നടക്കുക.

എലൈറ്റ് എ ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ രണ്ട് സ്ഥാനക്കാരായ പഞ്ചാബും കര്‍ണ്ണാടകയും ആണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിലെ എതിരാളികള്‍. രണ്ടാം ക്വാര്‍ട്ടറില്‍ എലൈറ്റ് ബി ഗ്രൂപ്പ് ജേതാക്കളായ തമിഴ്നാടും എലൈറ്റ് സി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായ ഹിമാച്ചലും ഏറ്റുമുട്ടുന്നു.

മൂന്നാം ക്വാര്‍ട്ടറില്‍ സി ഗ്രൂപ്പ് ജേതാക്കളായ ബറോഡയും ഇ ഗ്രൂപ്പ് ജേതാക്കളായ ഹരിയാനയുമാണ് കൊമ്പുകോര്‍ക്കുന്നത്. നാലാമത്തെ ക്വാര്‍ട്ടറില്‍ പ്ലേറ്റ് ജേതാക്കളായി എത്തുന്ന ബിഹാറിനെ എലൈറ്റ് ഡി ഗ്രൂപ്പ് ജേതാക്കളായ രാജസ്ഥാന്‍ നേരിടും.

ആദ്യ രണ്ട് മത്സരങ്ങളും ജനുവരി 26നും അവസാന രണ്ട് ക്വാര്‍ട്ടറുകള്‍ ജനുവരി 27നും ആരംഭിയ്ക്കും.

Previous articleആൻഫീൽഡിൽ ലിവർപൂൾ വീണു!!
Next articleസുവാരസിന്റെ ഇരട്ട ഗോളുകളിൽ അത്ലറ്റിക്കോ മാഡ്രിഡ് തിരിച്ചുവരവ്