ആൻഡി റോബർ‌ട്ട്സൺ നാളെ ലിവർപൂളിനൊപ്പം പ്രീസീസണു ചേരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ ഫുൾബാക്കായ ആൻഡി റൊബേർട്സൺ വെള്ളിയാഴ്ച പ്രീ-സീസൺ പരിശീലനം ആരംഭിക്കും. താരം ലിവർ‌പൂളിനൊപ്പം സാൽ‌സ്ബർഗിലുള്ള ക്യാമ്പിൽ ചേർന്നിരിക്കുകയാണ്. യൂറോ കപ്പിൽ സ്കോട്ലൻഡിനെ നയിച്ച റൊബേർട്സൺ ഒരാഴ്ച അധികം വിശ്രമിച്ചാണ് ലിവർപൂളിനൊപ്പം ചേർന്നത്.

ഈ ആഴ്ച ആദ്യം, നെക്കോ വില്യംസ്, ഹാരി വിൽ‌സൺ, ഡിയോഗോ ജോറ്റ എന്നിവരും ലിവർപൂൾ സ്ക്വാഡിൽ എത്തിയിരുന്നു. ഇനി കോപയുടെയും യൂറോയുടെയും അവസാന റൗണ്ടുകൾ കളിച്ചവർ മാത്രമെ ടീമിനൊപ്പം ചേരാൻ ബാക്കിയുള്ളൂ.