ഒളിംപിക്‌സ് ഫുട്‌ബോൾ; ഫ്രാൻസിനെ തകർത്തെറിഞ്ഞ് മെക്സിക്കോ

20210722 161350

ഒളിമ്പിക്സ് ഫുട്‌ബോളിൽ ഫ്രാൻസിന് വലിയ പരാജയതത്തോടെ തുടക്കം. ഗ്രൂപ്പ് എയിൽ നടന്ന ആദ്യ മത്സരത്തിൽ മെക്സിക്കോ ഫ്രാൻസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ എല്ലാ ഗോളുകളും വന്നത്. 47ആം മിനുട്ടിൽ വേഗ മെക്സിക്കോയ്ക്കായി ഗോളടി തുടങ്ങി. പിന്നാലെ 55ആം മിനുട്ടിൽ കോർഡോവ മെക്സിക്കോയുടെ ലീഡ് ഇരട്ടിയാക്കി. ഒരു പെനാൽറ്റിയിലൂടെ ഗിഗ്‌നക് ഫ്രാന്സിനായി ഒരു ഗോൾ മടക്കി എങ്കിലും കാര്യമുണ്ടായില്ല. അന്റുനയും അഗ്‌വിരയും മെക്സിക്കോയ്ക്കായോ ഗോളുകൾ നേടിക്കൊണ്ട് കളി അവരുടേതാക്കി മാറ്റി. ഫ്രാൻസ് അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയെയും മെക്സിക്കോ ജപ്പനെയും നേരിടും.