മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ സോഫ്യൻ അമ്രബതിന്റെ വരവ് ടീമിന് കരുത്താകും എന്ന് മാനേജർ എറിക് ടെൻ ഹാഗ്. അമ്രബതിന് നാല് വ്യത്യസ്ത പൊസിഷനിൽ കളിക്കാൻ കഴിയുമെന്നും ടെൻ ഹാഗ് പറയുന്നു. 25 മില്യൺ യൂറോയ്ക്ക് നൽകിയായിരുന്നു മൊറോക്കോ ഇന്റർനാഷണലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിയിറെന്റിനയിൽ നിന്ന് സ്വന്തമാക്കിയത്.
“ഞങ്ങളുടെ ടീമിൽ ഞങ്ങൾക്ക് നഷ്‌ടമായത് ഒരു സാധാരണ ഹോൾഡിംഗ് മിഡ്‌ഫീൽഡറെ ആയിരുന്നു. കാസെമിറോയ്ക്ക് പിന്നിലായി കളിക്കാൻ കഴിയുന്ന താരം. അമ്രബതിന് ആ റോൾ ചെയ്യാൻ ആകും” ടെൻ ഹാഗ് പറഞ്ഞു.
“അംറബത്തിനു കാസെമിറോയ്‌ക്കൊപ്പം കളിക്കാൻ കഴിയും, പിച്ചിൽ ഉയർന്ന പൊസിഷനിൽ കളിക്കാനും അദ്ദേഹത്തിന് കഴിവുണ്ട്, മാത്രമല്ല അദ്ദേഹത്തിന് വിംഗ്-ബാക്ക് അല്ലെങ്കിൽ ഫുൾ ബാക്ക് ആയി കളിക്കാനും കഴിയും.” ടെൻ ഹാഗ് പറഞ്ഞു. എന്നാൽ പരിക്കിന്റെ പിടിയിൽ ഉള്ള അമ്രബത് ഇന്ന് ബ്രൈറ്റണ് എതിരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ കളിക്കില്ല.