പ്രീസീസൺ ടൂർ അവസാനിച്ചു, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ മടങ്ങിയെത്തും

Newsroom

Picsart 23 09 15 01 27 46 691
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ടൂർ അവസാനിപ്പിച്ച് ഇന്ന് കൊച്ചിയിൽ തിരികെയെത്തും. അവസാന രണ്ട് ആഴ്ചയായി കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിൽ പര്യടനത്തിൽ ആയിരുന്നു. അവിടെ മൂന്ന് സന്നാഹ മത്സരങ്ങൾ കളിച്ചാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്ക് മടങ്ങുന്നത്. ടീം ഇന്ന് ഉച്ചയ്ക്ക് ഇന്ത്യയിലേക്ക് വിമാനം കയറി. ഇനി ഒരാഴ്ചയിൽ താഴെ മാത്രമെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിൽ ഉദ്ഘാടന മത്സരത്തിന് ഉള്ളൂ.

Picsart 23 09 15 01 28 08 189

ടീം നാളെ മുതൽ ഇവാൻ വുകമാനോവിചിന്റെ കീഴിൽ പനമ്പിള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് അവരുടെ പ്രധാന വൈരികളായ ബെംഗളൂരു എഫ് സിയെ ആണ് നേരിടേണ്ടത്.

യു എ ഇയിൽ മൂന്ന് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് മൂന്നിൽ രണ്ടു മത്സരങ്ങളും വിജയിച്ചിരുന്നു. അൽ ജസീറ അൽ ഹമ്രയെയും ഷാർജ എഫ് സിയെയും ആണ് കേരള ബ്ലാസ്റ്റേഴ്സ് തോല്പ്പിച്ചത്. ആദ്യ മത്സരത്തിൽ അൽ വസലിനോട് ആണ് പരാജയപ്പെട്ടത്.