മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾകീപ്പർ ഗവിൻ ബസുനുവിനെ സൗതാമ്പ്ടൺ സ്വന്തമാക്കി

മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾകീപ്പർ ഗാവിൻ ബസുനുവിനെ സതാംപ്ടൺ സ്വന്തമാക്കി. സൗതാംപ്‌ടൺ 12 മില്യൺ പൗണ്ട് നൽകിയാണ് ബസുനുവിനെ സ്വന്തമക്കുന്നത്. കരാറിൽ മാഞ്ചസ്റ്റർ സിറ്റി ബൈ-ബാക്ക് ക്ലോസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രേസർ ഫോർസ്റ്റർ ടോട്ടനം ഹോട്‌സ്‌പറിലേക്ക് പോയതിന് പിന്നാലെയാണ് സതാമ്പ്ടൺ പകരക്കാരനെ എത്തിക്കുന്നത്.

സതപ്ടണിൽ ഒന്നാം നമ്പർ ഇപ്പോഴും അലക്സ് മക്കാർത്തിയാണ്. ബസുനു മക്കാർത്തിയെ മറികടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 20 വയസ്സുള്ള താരം ഇപ്പ റിപ്പബ്ലിക് ഓഫ് അയർലൻഡിന്റെ താരവും ആണ്. , കഴിഞ്ഞ സീസണിൽ പോർട്ട്‌സ്‌മൗത്തിനായി താരം ലോണിൽ കളിക്കുകയും അവിടെ പ്ലെയർ ഓഫ് ദി സീസൺ അവാർഡ് നേടുകയും ചെയ്തിരുന്നു.