മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗിൽ ഇനി അങ്ങോട്ട് വളരെ തിരക്കു പിടിച്ച ഫിക്സ്ചർ ആണ്. ഇന്നലെ ആസ്റ്റൺ വില്ലയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി മൂന്ന് ദിവസത്തിനിടയിൽ രണ്ടു ലീഗ് മത്സരങ്ങൾ കൂടെ കളിക്കേണ്ടതുണ്ട്. നാളെ ലെസ്റ്റർ സിറ്റിയെ നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യാഴാഴ്ച ലിവർപൂളിനെയും നേരിടും. ഫിക്സ്ചർ ഇങ്ങനെ ആയ സ്ഥിതിക്ക് ശക്തമായ ടീമിനെ ഇനി അങ്ങോട്ട് ഇറക്കാൻ ആകില്ല എന്ന് ഒലെ പറഞ്ഞു.
എല്ലാ കളിക്കും മികച്ച ടീമിനെ ഇറക്കണം എന്നാണ് തന്റെ ആഗ്രഹം. പക്ഷെ ഇത്രയധികം മത്സരങ്ങൾ ഇത്ര ചെറിയ സമയത്തിൽ കളിച്ച താരങ്ങൾക്ക് പരിക്കേൽക്കാൻ ഉള്ള സാധ്യത കൂടുതലാണ്. അത് അനുവദിക്കാൻ ആകില്ല എന്നും ഒലെ പറഞ്ഞു. അതുകൊണ്ട് തന്നെ ഇനി യുവതാരങ്ങൾക്ക് അവസരം നൽകും എന്ന് ഒലെ പറഞ്ഞു. അമദ് ട്രയോരെയും ഷോലെ ഷർട്ടോരെയും ഒക്കെ കളത്തിൽ ഇറങ്ങും എന്നും ഒലെ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ച യുണൈറ്റഡിന് ഇനി ലീഗിൽ ഒരു വിജയം കൂടെ നേടിയാൽ രണ്ടാം സ്ഥാനവും ഉറപ്പിക്കാം.