സന്തോഷ് ട്രോഫിയിൽ തിളങ്ങിയ 19കാരൻ സജാൽ ഇനി ചെന്നൈയിനിൽ

20220531 112322

അടുത്ത സീസണായി ചെന്നൈയിൻ ഒരു മികച്ച യുവതാരത്തെ ടീമിൽ എത്തിച്ചിരിക്കുകയാണ്. ബംഗാൾ സ്വദേശിയായ 19കാരൻ സജാൽ ബാഗ് ആണ് ചെന്നൈയിനിൽ എത്തിയിരിക്കുന്നത്. മധ്യനിര താരമായ സജാൽ ഈ കഴിഞ്ഞ സന്തോഷ് ട്രോഫിയ ബംഗാൾ മധ്യനിരയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. കേരളത്തിനെതിരെ ബംഗാൾ ഫൈനൽ തോറ്റു എങ്കിലും സജാലിന്റെ പ്രകടനത്തെ പലരും വാഴ്ത്തിയിരുന്നു.

മുമ്പ് മോഹൻ ബഗാന്റെ യുവ ടീമുകളുടെ ഭാഗമായിരുന്നു സജാൽ. കൊൽക്കത്ത ഫുട്ബോൾ ലീഗിലും തിളങ്ങിയിട്ടുണ്ട്. 2020ൽ മോഹൻ ബഗാന്റെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിനിൽ താരം മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചിട്ടുണ്ട്.

Previous articleചെൽസി വിടാൻ ഉറച്ച് അലോൺസോ, ബാഴ്സലോണ ശ്രമങ്ങൾ തുടരുന്നു
Next articleമണ്ണിന്റെ മകൻ- റഫേൽ നദാൽ