“അലെഗ്രി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവണം”

Photo: Juventus
- Advertisement -

മുൻ യുവന്റസ് പരിശീലകനായിരുന്ന അലെഗ്രി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുമതലയേറ്റെടുക്കണം എന്ന് ഫാബിയോ കപ്പെല്ലോ. ഇപ്പോൾ സോൾഷ്യാറിന്റെ കീഴിൽ ദയനീയ പ്രകടനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന യുണൈറ്റഡിന്റെ വിളിക്കായി അലെഗ്രി കാത്തിരിക്കണം എന്നാണ് കപെല്ലോ പറയുന്നത്. യുവന്റസ് വിട്ട ശേഷം വേറെ ഒരു ടീമിന്റെയും ചുമതല അലെഗ്രി ഏറ്റെടുത്തിട്ടില്ല

ഇംഗ്ലീഷ് ഫുട്ബോൾ ആരെയും ആകർഷിക്കുന്നതാണ്. ആ ലീഗിൽ എന്തെങ്കിലും ചെയ്യുക എന്നത് ആരെയും വലുതാക്കുന്ന കാര്യമാണെന്നും കപെല്ലോ പറഞ്ഞു. താൻ ആയിരുന്നു എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിളിക്കായി കാത്തിരിക്കും എന്നും കപെല്ലോ പറഞ്ഞു. 6 സീരി എ കിരീടങ്ങൾ നേടിയിട്ടുള്ള പരിശീലകനാണ് അലെഗ്രി.

Advertisement