ബയേണിന്റെ പരിശീലകനാവാൻ ഇല്ല എന്ന് അയാക്സ് കോച്ച്

- Advertisement -

നികോ കോവാചിനു പകരക്കാരനാകാൻ താൻ ഇല്ല എന്ന് അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗ്. കഴിഞ്ഞ പരിശീലകനെ പുറത്താക്കിയ ബയേൺ പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ്. ടെൻ ഹാഗിനെ ബയേൺ സ്വന്തമാക്കും എന്ന അഭ്യൂഹം വരുന്നതിനിടെയാണ് വാർത്ത നിഷേധിച്ചു കൊണ്ട് അയാക്സ് പരിശീലകൻ എത്തിയത്. മുമ്പ് ബയേണിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ് ടെൻ ഹാഗ്.

ബയേൺ മികച്ച ക്ലബാണെന്ന് ടെൻ ഹാഗ് പറഞ്ഞു. ബയേണിൽ പ്രവർത്തിച്ച കാലം സുന്ദരവുമായിരുന്നു. ബയേൺ എപ്പോഴും തന്റെ ഹൃദയത്തിൽ ഉണ്ടാകും. പക്ഷെ ഇപ്പോൾ താൻ അയാക്സിലാണ്. ഈ ടീമിനോട് എനിക്ക് വല്ലാത്ത അടുപ്പമാണ്. അയാക്സ് കോച്ച് പറഞ്ഞു. താൻ അയാക്സ് വിടില്ല എന്ന് തനിക്ക് ഉറപ്പ് പറയാൻ ആകുമെന്നും ടെൻ ഹാഗ് പറഞ്ഞു. മുമ്പ് 2013 മുതൽ 2015വരെ ബയേണിന്റെ യൂത്ത് ടീമിനെ ടെൻ ഹാഗ് പരിശീലിപ്പിച്ചിരുന്നു.

Advertisement