ഗുട്ടി പരിശീലകനായി സ്പെയിനിൽ എത്തുന്നു

- Advertisement -

റയൽ മാഡ്രിഡ് ഇതിഹാസം ഗുറ്റി സ്പെയിനിൽ പരിശീലകനായി തിരികെയെത്തുന്നു. സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബായ അൽമേരിയയെ ആകും ഗുറ്റി പരിശീലിപ്പിക്കുക‌. ക്ലബ് തന്നെയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. 15 കൊല്ലത്തോളം റയൽ മാഡ്രിഡിനായി കളിച്ച താരമാണ് ഗുറ്റി. അൽമേരിയയുമായി മൂന്ന് വർഷത്തെ കരാർ ഗുറ്റി ഒപ്പുവെക്കും എന്നാണ് സൂചനകൾ.

ആദ്യമായാകും ഒരു ക്ലബിന്റെ മുഖ്യ പരിശീലകനായി ഗുട്ടി എത്തുന്നത്. അവസാനമായ തുർക്കിഷ് ക്ലബായ ബെസികസിന്റെ സഹ പരിശീലകനായിരുന്നു ഗുറ്റി. മുമ്പ് റയൽ മാഡ്രിഡ് യൂത്ത് ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Advertisement