“ചെൽസിയിൽ പോകാതെ ലിവർപൂളിലേക്ക് വരാൻ കാരണങ്ങളുണ്ട്” – അലിസൺ

ലിവപൂൾ ഗോൾകീപ്പർ അലിസൺ താൻ ചെൽസിയിലേക്ക് പോകാതിരിക്കാൻ ഉള്ള കാരണം വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ റോമയിൽ ആയിരിക്കുമ്പോൾ ലിവർപൂളിനൊപ്പം ചെൽസിയും അലിസണ് വൻ തുക ഓഫർ ചെയ്തിരുന്നു. എന്നാൽ അലിസൺ ചെൽസിയെ തഴഞ്ഞ് ലിവർപൂൾ തിരഞ്ഞെടുക്കുകയായിരുന്നു. എന്ത് കൊണ്ടാണ് താൻ ചെൽസിയെ തഴഞ്ഞത് എന്ന് അലിസൺ വ്യക്തമാക്കി.

ചെൽസിയയുടെ ഓഫർ വരുമ്പോൾ അവർ അവരുടെ പരിശീലകനെ പുറത്താക്കാൻ ഇരിക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഇല്ല. യൂറോപ്പ ലീഗിൽ ആയിരുന്നു ചെൽസി ഉള്ളത്. അങ്ങനെയൊരു ക്ലബിൽ പോകാൻ തോന്നിയില്ല. അലിസൺ പറഞ്ഞു. മറുവശത്ത് ലിവർപൂൾ വലിയ ക്ലബാണ് എന്നും. അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടം അവർക്ക് ഉണ്ട് എന്നും. ആ ക്ലബിന്റെ ഭാഗമാകുന്നത് ആണ് വലിയ കാര്യം എന്ന് തോന്നി എന്നും അലിസൺ പറഞ്ഞു.

ഈ സീസണിൽ ലിവർപൂളിൽ എത്തിയ അലിസൺ അപാര ഫോമിൽ ആണ്‌

Previous articleഇന്ത്യ തകർത്തു വിട്ട തായ്‌ലാന്റിന് ഉയർത്തെഴുന്നേൽപ്പ്!!
Next articleഏഴാം മത്സരത്തിലും ജയം എന്തെന്ന് അറിയാതെ ഗോകുലം