ഇന്ത്യ തകർത്തു വിട്ട തായ്‌ലാന്റിന് ഉയർത്തെഴുന്നേൽപ്പ്!!

ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് എയിലെ പോരാട്ടം കടുക്കും. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ബഹ്റൈനെ തായ്ലാന്റ് പരാജയപ്പെടുത്തിയതോടെ ഗ്രൂപ്പ് പ്രവചനാതീതം ആകുമെന്ന സൂചനകൾ നൽകുന്നു. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് തായ്ലാന്റ് ബഹ്റൈനെ തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യയോടെ 4-1 എന്ന സ്കോറിന് തായ്‌ലാന്റ് പരാജയപ്പെട്ടിരുന്നു.

ഇന്ന് അന്ന് കണ്ട തായ്ലാന്റിനെ അല്ല കണ്ടത്. ബഹ്റൈനെ ഒരുവിധം എല്ലാ മേഖലകളിലും പിടിച്ചു കെട്ടാൻ തായ്ലാന്റിനായി. ആദ്യ മത്സരത്തിൽ യു എ ഇയെ സമനിലയിൽ പിടിച്ചു തുടങ്ങിയ ടീമാണ് ബഹ്റൈൻ. 58ആം മിനുട്ടിൽ സോങ്ക്രിസിൻ ആണ് തായ്ലാന്റിനായി ഗോൾ നേടിയത്. ഒരു മികച്ച കൗണ്ടറിലൂടെ ആയിരുന്നു ആ ഗോൾ പിറന്നത്.

കഴിഞ്ഞ മത്സരത്തിൽ തോറ്റതോടെ പരിശീലകനെ തായ്‌ലാന്റ് പുറത്താക്കിയിരുന്നു. ഇന്ന് താൽക്കാലിക പരിശീലകന്റെ കീഴിലാണ് ഈ പ്രകടനം തായ്ലാന്റ് നടത്തിയത്. തായ്ലാന്റിന് രണ്ട് മത്സരങ്ങളിൽ നിന്നായി 3 പോയന്റാണ് ഇപ്പോൾ ഉള്ളത്. ഇന്ത്യക്ക് പിറകിൽ രണ്ടാമത് ഇപ്പോൾ തായ്ലാന്റ്.

Previous article“ഫുട്ബോൾ വളരാത്തതിന് ക്രിക്കറ്റിനെ കുറ്റം പറയുന്നത് ശരിയല്ല” – ജിങ്കൻ
Next article“ചെൽസിയിൽ പോകാതെ ലിവർപൂളിലേക്ക് വരാൻ കാരണങ്ങളുണ്ട്” – അലിസൺ