അലിസൺ ഇല്ലാത്ത കുറവ് അഡ്രിയൻ അറിയിക്കില്ല എന്ന് വാൻ ഡൈക്

- Advertisement -

ലിവർപൂളിന്റെ ഗോൾ കീപ്പർ അലിസണ് പരിക്കേറ്റത് ലിവർപൂളിന് വലിയ തലവേദനയാണ് നൽകിയിരിക്കുന്നത്. രണ്ട് മാസത്തോളം താരത്തിന് കളിക്കാൻ ആയേക്കില്ല എന്നാണ് ലിവർപൂൾ അറിയിച്ചിരിക്കുന്നത്. എന്നാൽ അലിസൺ ഇല്ലാത്തത് വലിയ പ്രശ്നമല്ല എന്ന് ലിവർപൂൾ സെന്റർ ബാക്ക് വാൻ ഡൈക് പറഞ്ഞു‌. അലിസണ് പകരം നിൽക്കാൻ അഡ്രിയന് ആകും എന്ന് വാൻ ഡൈക് പറഞ്ഞു.

നോർവിചിനെതിരായ മത്സരത്തിൽ അലിസണ് പരിക്കേറ്റപ്പോൾ അഡ്രിയൻ ആയിരുന്നു പകരം ഇറങ്ങിയത്. താരത്തിന് ലിവർപൂളിന്റെ ഗോൾ കീപ്പർ ആകാനുള്ള മികവ് ഉണ്ടെന്ന് വാൻഡൈക് പറഞ്ഞു. പ്രീമിയർ ലീഗിൽ ഒരുപാട് പരിചയസമ്പത്തുള്ള താരമാണ് അഡ്രിയൻ. അതുകൊണ്ട് തന്നെ ഭയമില്ല എന്നും അദ്ദേഹം പറഞ്ഞു‌. കഴിഞ്ഞ ആഴ്ചയാണ് അഡ്രിയനെ ലിവർപൂൾ സൈൻ ചെയ്തത്‌. മുമ്പ് വെസ്റ്റ് ഹാമിന്റെ താരമായിരുന്നു അഡ്രിയൻ.

Advertisement