ജാവേദ് മിയാൻദാദിന്റെ റെക്കോർഡ് തകർക്കാൻ കോഹ്ലി ഇന്ന് ഇറങ്ങുന്നു

- Advertisement -

ഇന്ന് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒരു റെക്കോർഡ് സൃഷ്ടിക്കും. വെസ്റ്റിൻഡീസിനെതിരായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന താരമായി കോഹ്ലി മാറും. ഇതിനായി കോഹ്ലിക്ക് 19 റൺസ് മാത്രമേ ഇന്ന് എടുക്കേണ്ടതുള്ളൂ. പാകിസ്ഥാൻ ക്രിക്കറ്റർ ആയിരുന്ന ജാവേദ് മിയാൻദാദ് ആണ് ഈ റെക്കോർഡ് ഇപ്പോൾ സ്വന്തമാക്കി വെച്ചിരിക്കുന്നത്.

മിയാൻദാദ് വെസ്റ്റിൻഡീസിനെതിരെ 1930 റൺസ് ആണ് നേടിയിട്ടുള്ളത്. 64 ഇന്നിങ്സുകളിൽ നിന്നായിരുന്നു ഇത്രയും റൺസ് മിയാൻദാദ് നേടിയത്. കോഹ്ലിക്ക് ഇപ്പോൾ 1912 റൺസ് ആണുള്ളത്. വെറും 34 ഇന്നിങ്സിൽ നിന്നാണ് കോഹ്ലിയുടെ ഈ നേട്ടം. 70 ശരാശരിയിൽ ആണ് കോഹ്ലി ഇത്രയും റൺസ് നേടിയത്. ഏഴു സെഞ്ച്വറിയും കോഹ്ലി വെസ്റ്റിൻഡീസിനെതിരെ നേടിയിട്ടുണ്ട്.

Advertisement