ആദ്യ മത്സരത്തിൽ മെസ്സി ഉണ്ടായേക്കില്ല എന്ന് വാൽവെർഡെ

- Advertisement -

ബാഴ്സലോണ ആരാധകർക്ക് അത്ര ആശ്വാസകരമല്ല കാര്യങ്ങൾ. സൂപ്പർ താരം മെസ്സിയുടെ പരിക്ക് ഭേദമാകാൻ സമയം എടുക്കും എന്ന് പരിശീലകൻ വാൽവെർഡെ പറഞ്ഞും അടുത്ത ആഴ്ച നടക്കുന്ന ലീഗിലെ ആദ്യ മത്സരത്തിൽ മെസ്സി കളിക്കുന്നത് സംശയമാണെന്നും, കളിക്കാൻ സാധ്യത വളരെ കുറവാണെന്നും വാല്വെർദെ പറഞ്ഞു. അത്ലറ്റിക്ക് ക്ലബുമായാണ് ബാഴ്സലോണയുടെ ലീഗിലെ ആദ്യ മത്സരം.

പരിശീലനത്തിനിടെ ആയിരുന്നു മെസ്സിക്ക് പരിക്കേറ്റിരുന്നത്. അവധി കഴിഞ്ഞ് ബാഴ്സയിൽ എത്തിയ ആദ്യ ദിവസം തന്നെ ആയിരുന്നു പരിക്ക് വില്ലനായി എത്തിയത്. മെസ്സി ബാഴ്സലോണയോടൊപ്പം അമേരിക്കയിൽ പ്രീസീസൺ ടൂറിനും പോയിരുന്നില്ല. താരം ഇപ്പോൾ പരിക്കിൽ നിന്ന് തിരിച്ചുവരാനുള്ള പരിശീലനങ്ങൾ ആരംഭിച്ചു എങ്കിലും ആദ്യ മത്സരത്തിൽ ഇറങ്ങിയേക്കില്ല.

Advertisement