ആകേയെ സ്വന്തമാക്കാൻ സ്പർസും യൂണൈറ്റഡും, പക്ഷെ തീരുമാനം ചെൽസിയുടെ കയ്യിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ബൗൺന്മത്തിന്റെ ഹോളണ്ട് ഡിഫൻഡർ നതാൻ ആകേയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ സ്പർസും യൂണൈറ്റഡും ഒരുങ്ങുന്നു. പക്ഷെ ഈ ട്രാൻസ്ഫർ നടക്കണമോ വേണ്ടയോ എന്നത് ചെൽസിയാവും തീരുമാനിക്കുക. മുൻ ചെൽസി താരമായ ആകെയെ വിൽക്കുമ്പോൾ കരാറിൽ ചെൽസി ബൈ ബാക്ക് ക്ളോസ് ഉൾപ്പെടുത്തിയിരുന്നു. ഗാരി കാഹിൽ ചെൽസി വിട്ടേക്കും എന്ന അവസ്ഥയിൽ പുതിയ ഡിഫൻഡറെ ആവശ്യമുള്ള ചെൽസി ആകെയെ തിരിച്ചെത്തിക്കാൻ തീരുമാനിച്ചാൽ അത് മൗറീഞ്ഞോക്കും പോചറ്റിനോക്കും തിരിച്ചടിയാകും.

ടോബി ആൾഡർവീൽഡ് സ്പർസ് വിടാനൊരുങ്ങുന്നതാണ് സ്പർസിനെ ആകെയിലേക്ക് ആകർഷിച്ചത്. പോയ 2 സീസണുകളിലും മികച്ച പ്രകടനം നടത്തിയ ആകേയുടെ മൂല്യം ഏതാണ്ട് 40 നും 50 മില്യാണും ഉടയിലാണ്. ചെൽസി കേവലം 20 മില്യണിനാണ് താരത്തെ ബൗൺന്മത്തിന് വിറ്റത്. മുൻപ് ലുകാകു, ഡു ബ്രെയ്‌നെ, അടക്കമുള്ളവരെ വിറ്റപ്പോൾ ബൈ ബാക്ക് ക്ളോസ് ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ഇവരൊക്കെ മികച്ച താരങ്ങൾ ആയതോടെ ചെൽസി ആരാധകർ തന്നെ ബോർഡിന്റെ ഈ നടപടികൾ വിമർശിച്ചിരുന്നു. ഇതോടെ 2016 ന് ശേഷം ചെൽസി വിൽക്കുന്ന യുവ താരങ്ങളുടെ കരാറിൽ എല്ലാം ബൈ ബാക്ക് ക്ലോസ് ഉൾപ്പെടുത്തുകയായിരുന്നു.