ലോകകപ്പ് യോഗ്യത അമേരിക്ക ഉറപ്പിച്ചു

അടുത്ത വർഷം ഫ്രാൻസിൽ നടക്കുന്ന വനിതാ ലോകകപ്പിനുള്ള യോഗ്യത അമേരിക്ക ഉറപ്പിച്ചു. കോൺകകാഫ് ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ ജമൈക്കയെ തോൽപ്പിച്ചതോടെയാണ് അമേരിക്കയുടെ നേരിട്ടുള്ള യോഗ്യത ഉറച്ചത്. എതിരില്ലാത്ത ആറു ഗോളുകൾക്കായുരുന്നു അമേരിക്കയുടെ സെമിയിലെ വിജയം. അമേരിക്കയ്ക്കായി ടോബിൻ ഹീതും സൂപ്പർ സ്റ്റാർ മോർഗനും ഇരട്ട ഗോളുകൾ നേടി.

ഫൈനലിൽ കാനഡയെ ആണ് അമേരിക്ക നേരിടുക. കാനഡയും ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. അമേരിക്കയുടെ എട്ടാം ലോകകപ്പായിരിക്കും അടുത്ത വർഷത്തേത്. നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക മൂന്ന് തവണ വനിതാ ഫുട്ബോളിൽ ലോക ചാമ്പ്യന്മാർ ആയിട്ടുണ്ട്.

Previous articleമുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ബെൽഫോർട്ട് ഇനി ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ
Next articleആകേയെ സ്വന്തമാക്കാൻ സ്പർസും യൂണൈറ്റഡും, പക്ഷെ തീരുമാനം ചെൽസിയുടെ കയ്യിൽ