അത്ഭുത നിമിഷത്തിന്റെ ഓർമ്മയിൽ അഗ്വേറോയുടെ പ്രഥിമ അനാച്ഛാദനം ചെയ്തു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സിറ്റി ആദ്യ പ്രീമിയർ ലീഗ് കിരീടം നേടിയ അഗ്വേറോയുടെ ഗോളിന്റെ പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് സെർജിയോ അഗ്വേറോയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. ക്വീൻസ് പാർക്ക് റേഞ്ചേഴ്സിനെതിരെ 3-2ന് വിജയിച്ച മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ അഗ്യൂറോ നേടിയ ഗോളിന്റെ ഓർമ്മയിൽ ആണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 44 വർഷത്തിനിടെ സിറ്റിയുടെ ആദ്യ ലീഗ് കിരീടം ആയിരുന്നു ആ ഗോൾ അന്ന് ഉറപ്പിച്ചത്.
20220513 141150
മാഞ്ചസ്റ്റർ സിറ്റിയിൽ ഒരു ദശാബ്ദത്തിലേറെയായി കളിച്ച അഗ്വേറോ 390 മത്സരങ്ങളിൽ നിന്ന് 260 ഗോളുകൾ നേടി അവരുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായാണ് ക്ലബ് വിട്ടത്. മാഞ്ചസ്റ്ററിലെ എന്റെ ഫുട്ബോൾ കരിയറിനുള്ള അംഗീകാരമായി ഈ പ്രതിമ നിർമ്മിച്ചതിന് ക്ലബ്ബിനോട് ഞാൻ വളരെ നന്ദിയുള്ളവനാണ് എന്നും ഇത് വളരെ സവിശേഷമായ നിമിഷമാണ് എന്നും അഗ്വേറോ പറഞ്ഞു.