ഐ പി എല്ലിന്റെ സമാപന ചടങ്ങുകൾ ഗംഭീരമാകും, എ ആർ റഹ്മാനും രൺവീർ സിംഗും എത്തും

ഐ പി എൽ 2022ന്റെ സമാപന ചടങ്ങുകൾ താരനിബിഡമായും. 2022 മെയ് 29 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്പ് നടക്കുന്ന ഐപിഎൽ 2022 കലാശകൊട്ട് ഗംഭീരമായി നടത്ത ബി സി സി ഐ തീരുമാനിച്ചു. താരനിബിഡവുമായ ഒരു സമാപന ചടങ്ങ് ഇവന്റ് ആസൂത്രണം ചെയ്യുകയും ആശയം രൂപപ്പെടുത്തുകയും ചെയ്യുന്ന ഏജൻസിയായി ടിസിഎം പ്ലാറ്റ്‌ഫോമിനെ ബിസിസിഐ നിയമിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.

ബോളിവുഡ് നടൻ രൺവീർ സിങ്ങും സംഗീതജ്ഞൻ എആർ റഹ്മാനും 30 മിനിറ്റ് ദൈർഘ്യമുള്ള ഷോയുടെ ഹൈലൈറ്റ് ആയിരിക്കും. ഷിയമാക് ദാവർ ആകും ഇവന്റ് കോറിയോഗ്രാഫി ചെയ്യുന്നത്. ക്വാളിഫയർ 2ഉം ഫൈനലും അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ആകും നടക്കുക.