കളി എഴുതാൻ ഇനി യു എച് സിദ്ദീഖ് ഇല്ല

Newsroom

Picsart 22 05 13 15 46 01 308
Download the Fanport app now!
Appstore Badge
Google Play Badge 1

മലയാള മാധ്യമ ലോകത്തെ സജീവ സാന്നിദ്ധ്യവും സുപ്രഭാതം പത്രത്തിന്റെ സ്പോർട്സ് സീനിയർ റിപ്പോട്ടറുമായ യു എച് സിദ്ദീഖ് അകാലത്തിൽ വിടപറഞ്ഞു. 41കാരനായ യു എച് സിദ്ദീഖ് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. കാഞ്ഞങ്ങാട് ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കാസർഗോഡിലേക്ക് ട്രെയിനിൽ സഞ്ചരിക്കവെ നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു.

ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ്. സുപ്രഭാതത്തിൽ കൂടാതെ മംഗളം, തേജസ് എന്നീ പത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭയം ഒട്ടും ഇല്ലാതെ കായികരംഗത്തെ പല അനീതികൾക്ക് എതിരെയും തുടർച്ചയായ ലേഖനങ്ങൾ എഴുതിയിട്ടുള്ള വ്യക്തിത്വമാണ് യു എച് സിദ്ദീഖ്. മൃതദേഹം ഇന്ന് വൈകിട്ട് കോഴിക്കോട് എത്തിക്കും. 6.30ന് കോഴിക്കോട് സുപ്രഭാതം കോമ്പൗണ്ടിൽ പൊർതുദർശ്ശനം വെക്കും.