ഒരു ഗോൾ കൂടെ നേടിയാൽ അഗ്വേറോയ്ക്ക് പ്രീമിയർ ലീഗിൽ അപൂർവ്വ നേട്ടം

- Advertisement -

ഇന്ന് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരെ ഇറങ്ങുന്ന അഗ്വേറോ ഒരു ഗോൾ എങ്കിലും നേടാനാകുമെന്ന പ്രതീക്ഷയിലാണ്‌. ഒരു ഗോൾ കൂടെ നേടിയാൽ അഗ്വേറോയ്ക്ക് പ്രീമിയർ ലീഗിൽ ഒരു അപൂർവ്വ നേട്ടത്തിനൊപ്പം എത്താം. ഈ സീസണിൽ ഇപ്പോൾ അഗ്വേറോയ്ക്ക് 19 ലീഗ് ഗോളുകളാണ് ഉള്ളത്. ഒരു ഗോൾ കൂടെ നേടിയാൽ തുടർച്ചയായി അഞ്ചു പ്രീമിയർ ലീഗ് സീസണുകളിൽ 20 ഗോളുകൾ നേടുന്ന താരമായി അഗ്വേറോ മാറും.

മുമ്പ് ആകെ ആഴ്സണൽ ഇതിഹാസ തിയറി ഹെൻറി മാത്രമാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്. 2001-02 സീസൺ മുതൽ 2005-06 സീസൺ വരെ ആയിരുന്നു ഹെൻറിയുടെ ഈ നേട്ടൻ. തുടർച്ചയായി അല്ലായെങ്കികും ഏഴു സീസണുകളിൽ 20 ഗോളുകളിൽ കൂടുതൽ നേടാൻ അലൻ ഷിയറർക്കും ആയിട്ടുണ്ട്. ഈ സീസണിലെ ഇപ്പോഴത്തെ ടോപ് സ്കോറർ ആണ് അഗ്വേറോ. ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാമിനെതിരെ ഗോൾ നേടാൻ അഗ്വേറോക്ക് ആയിരുന്നു. ഇന്നും ആ ശീലം തുടരാനാകും താരം ശ്രമിക്കുക.

Advertisement