അഗ്വേറോ കൊറോണ പോസിറ്റീവ്

പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ കൊറോണ പോസിറ്റീവ് ആയി. താരം തന്നെ ആണ് കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. പോസിറ്റിവ് ആയ ആളുമായി സമ്പർക്കം ഉണ്ടായതിനാൽ അഗ്വേറോ ഐസൊലേഷനിൽ ആയിരുന്നു. താരം പോസിറ്റീവ് ആയതോടെ ഈ ഐസൊലേഷൻ തുടരും. തനിക്ക് ചെറിയ ലക്ഷണ‌ങ്ങൾ ഉണ്ട് എന്നും ഡോക്ടർമാരുടെ നിർദ്ദേശം അനുസരിക്കുക ആണെന്നും അഗ്വേറോ പറഞ്ഞു. പരിക്ക് ഒക്കെ കാരണം ഈ സീസണിൽ ആകെ മൂന്ന് മത്സരങ്ങൾ മാത്രമാണ് അഗ്വേറോയ്ക്ക് സ്റ്റാർട്ടിങ് ഇലവനിൽ എത്താ‌ൻ ആയത്‌. ഇങ്ങനെ നിൽക്കുമ്പോൾ ആണ് കൊറോണയും എത്തിയിരിക്കുന്നത്.