കവാനിയെ കണ്ട് പഠിക്കണം എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ

20210122 003858
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ഫോർവേഡ് കവാനിയെ പുകഴ്ത്തി കൊണ്ട് ഒലെ ഗണ്ണാർ സോൾഷ്യാർ. കവാനിയെ പോലൊരു സെന്റർ ഫോർവേഡിനെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യം എന്ന് ഒലെ പറഞ്ഞു. ഫുൾഹാമിനെതിരെ ബോക്സിലെ ലൂസ് ബോൾ വലയിൽ എത്തിച്ച് ശരിക്കും ഒരു സ്ട്രൈക്കറുടെ ഗോൾ നേടാൻ കവാനിക്ക് ആയിരുന്നു‌. അതുപോലെയാണ് സെന്റർ ഫോർവേഡുകൾ ഗോൾ നേടേണ്ടത് എന്ന് ഒലെ പറഞ്ഞു.

യുണൈറ്റഡിന്റെ മറ്റു സ്ട്രൈക്കേഴ്സ് ഇതു കണ്ടു പഠിക്കണം എന്നും ഒലെ പറഞ്ഞു. കവാനിയുടെ വർക്ക് റേറ്റ് ഗംഭീരമാണെന്നും ഓടുന്നത് കുറക്കാൻ താൻ ആവശ്യപ്പെടേണ്ടി വരുന്നു എന്നും ഒലെ പറഞ്ഞു. കവാനി വിങ്ങുകളിൽ വന്നു ക്രോസ് ചെയ്യുന്നത് നല്ലത് ആണെങ്കിലും ടീമിന് കവാനിയെ ആവശ്യം ബോക്സിൽ ആണെന്നും ഒലെ പറഞ്ഞു. മാർഷ്യലും റാഷ്ഫോർഡും ഗ്രീൻവുഡും ഒക്കെ കവാനിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നുണ്ട് എന്നും ഒലെ പറഞ്ഞു.

Advertisement