ബുണ്ടസ് ലീഗ കിരീടം ഇത്തവണ ഡോർട്ട്മുണ്ട് ഉയർത്തും – റിയൂസ്

- Advertisement -

ബുണ്ടസ് ലീഗ കിരീടം ഇത്തവണ ബൊറുസിയ ഡോർട്ട്മുണ്ട് ഉയർത്തുമെന്ന് മാർക്കോ റിയുസ്. ഡോർട്ട്മുണ്ട് ക്യാപ്റ്റനായ റിയൂസ് ഇത്തവണത്തെ ജർമ്മനിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ വമ്പൻ പ്രകടനമാണ് ഡോർട്ട്മുണ്ട് കാഴ്ച്ച വെച്ചത്. കഴിഞ്ഞ സീസണിലും റണ്ണേഴ്സ് അപ്പായെങ്കിലും കടുത്ത പോരാട്ടമാണ് ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് നേരിടേണ്ടി വന്നത്.

കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ബയേൺ പരുങ്ങിയപ്പോൾ വമ്പൻ കുതിപ്പാണ് ഡോർട്ട്മുണ്ട് നടത്തിയത്. ജേഡൻ സാഞ്ചോ – റിയൂസ്- അൽക്കാസർ ത്രയം ബുണ്ടസ് ലീഗയിൽ വമ്പൻ കുതിപ്പ് നടത്തിയിരുന്നു‌. ജർമ്മൻ സൂപ്പർ കപ്പ് ബയേണിനെ തകർത്താണ് ബൊറുസിയ ഡോർട്ട്മുണ്ട് നേടിയതും. കഴിഞ്ഞ സീസണിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് റിയൂസ് പുറത്തെടുത്തത്. ഡോർട്മുണ്ടിനായി 17 ഗോളുകൾ നേടിയപ്പോൾ 11 അസിസ്റ്റും റിയുസ് സ്വന്തമാക്കി.

Advertisement