ചെൽസി താരങ്ങളെ നോട്ടമിട്ട് എ.സിമിലാൻ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മൂന്ന് ചെൽസി താരങ്ങളെ സ്വന്തമാക്കനുള്ള ശ്രമങ്ങൾ ആരംഭിച്ച് ഇറ്റാലിയൻ ക്ലബ് എ.സി മിലാൻ. ചെൽസി ഫോർവേഡ് ഒലിവിയെ ജിറൂദ് എ.സി മിലാനുമായി രണ്ട് വർഷത്തെ കരാറിൽ എത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിയ ഹകീം സീയെച്ചിനെയും മറ്റൊരു ചെൽസി മിഡ്ഫീൽഡർ ബകയോകെയെയും സ്വന്തമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചത്.

ചെൽസി താരം ആണെങ്കിൽ 2018 മുതൽ ബകയോകെ ചെൽസിക്ക് വേണ്ടി ഒരു മത്സരം പോലും കളിച്ചിട്ടില്ല. ലോൺ അടിസ്ഥാനത്തിൽ മൊണാകോയിലും എ.സി മിലാനിലും ബകയോകെ കളിച്ചിട്ടുണ്ട്. നേരത്തെ ചെൽസി പ്രതിരോധ താരം ഫികയോ ടോമോറിയെ എ.സി മിലാൻ സ്ഥിരം കരാറിൽ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ ചെൽസിയിൽ നിന്ന് ലോണിൽ എ.സി മിലാനിൽ കളിച്ചതിന് ശേഷമാണ് ടോമോറിയെ എ.സി മിലാൻ സ്ഥിരം കരാറിൽ സ്വന്തമാക്കിയത്.