പ്രീമിയർ ലീഗ് താരങ്ങളിലും സപ്പോർട്ടിങ് സ്റ്റാഫുകളിലും നടത്തിയ കൊറോണ ടെസ്റ്റിൽ പുതുതായി 6 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡിസംബർ 7 മുതൽ 13 വരെയുള്ള സമയത്ത് നടത്തിയ പരിശോധനയിലാണ് 6 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രീമിയർ ലീഗിൽ മൊത്തം 1549 ടെസ്റ്റുകൾ നടത്തിയതിൽ നിന്നാണ് 6 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
നവംബർ 9ന് ശേഷം ഏറ്റവും കുറവ് കൊറോണ പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ഫലമാണ് പ്രീമിയർ ലീഗ് പുറത്തുവിട്ടത്. പോസറ്റീവ് ആയ താരങ്ങളും ക്ലബ് സ്റ്റാഫുകളും 10 ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കിയതിന് ശേഷമാവും ടീമിനൊപ്പം ചേരുക. കഴിഞ്ഞ തവണ പ്രീമിയർ ലീഗിൽ നടത്തിയ ടെസ്റ്റിൽ 14 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ന്യൂ കാസിൽ താരങ്ങളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചോടെ ന്യൂ കാസിൽ – ആസ്റ്റൺ വില്ല മത്സരം മാറ്റിവെക്കുകയും ചെയ്തിരുന്നു.