55 മില്യൺ എങ്കിലും നൽകണം, ബാഴ്സലോണക്ക് റഫീനയെ കിട്ടുമോ?

ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റാവാതിരുന്നത് ബാഴ്സലോണക്ക് വലിയ തിരിച്ചടിയാണ്. ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീലിയൻ അറ്റാക്കിങ് താരം റഫീനയെ സ്വന്തമാക്കാനുള്ള ബാഴ്സലോണ ശ്രമങ്ങൾ ഇതോടെ മന്ദഗതിയിൽ ആയിരിക്കുകയാണ്. ലീഡ്സ് യുണൈറ്റഡ് റിലഗേറ്റ് ചെയ്യപ്പെട്ടിരുന്നു എങ്കിൽ റഫീനയുടെ റിലീസ് ക്ലോസ് 25 മില്യൺ യൂറോ ആയി കുറയുമായിരുന്നു. അതിനായി കാത്തിരിക്കുകയായിരുന്നു ബാഴ്സലോണ അടക്കമുള്ള ക്ലബുകൾ.

എന്നാൽ ലീഡ്സ് പ്രീമിയർ ലീഗിൽ തുടർന്നതോടെ റഫീനക്ക് ആയി ലീഡ ചോദിക്കുന്ന തുകയും കൂടി. 55 മില്യൺ യൂറോ ആണ് ലീഡ്സ് ഇപ്പോൾ ആവശ്യപ്പെടുന്നത് എന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. ഇത് തവണകൾ ആയോ മറ്റോ അടക്കാനും പറ്റില്ല. ഒറ്റ തുകയായി തന്നെ ലീഡ്സിന് കിട്ടണം. ബാഴ്സലോണ ഈ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിൽ അത്തരം ഒരു ട്രാൻസ്ഫർ നടത്തുമോ എന്നത് സംശയമാണ്.

2020 സീസൺ തുടക്കത്തിൽ ആയിരുന്നു റഫീന ലീഡ്സ് യുണൈറ്റഡിൽ എത്തിയത്. മുമ്പ് ഫ്രഞ്ച് ക്ലബായ റെന്നെ, പോർച്ചുഗൽ ക്ലബായ സ്പോർടിങ് എന്നിവയ്ക്കായും റഫീന കളിച്ചിട്ടുണ്ട്.