ഔദ്യോഗിക പ്രഖ്യാപനം എത്തി, വിൻസി ബരെറ്റോ ഇനി ചെന്നൈയിന്റെ താരം

Img 20220601 121330

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ വിങ്ങർ ആയിരുന്ന വിൻസി ബരെറ്റോയുടെ സൈനിംഗ് ചെന്നൈയിന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ തുക ആയി 30 ലക്ഷം രൂപ നൽകിയാണ് താരത്തെ ചെന്നൈയിൻ സ്വന്തമാക്കുന്നത്. ചെന്നൈയിനിൽ വിൻസി 2025വരെയുള്ള കരാറിൽ ഒപ്പുവെച്ചു.

കേരള ബ്ലാസ്റ്റേഴ്സ് ഏറെ പ്രതീക്ഷയോടെ കണ്ട താരമായിരുന്നു വിൻസി ബരെറ്റോ. 22കാരനായ താരം അടുത്തിടെ നടന്ന ഡെവലപ്മെന്റ് ലീഗിൽ 3 ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിനായി വിൻസി നേടിയിരുന്നു.
20220601 120801
കഴിഞ്ഞ ഐ എസ് എൽ സീസണിൽ കേരളത്തിനായി 17 മത്സരങ്ങൾ കളിക്കുകയും 2 ഗോളുകൾ നേടുകയും ചെയ്തിരുന്നു.

എഫ് സി ഗോവയുടെ ഡെവെലപ്‌മെന്റൽ സ്‌ക്വാഡിൽ നിന്നായിരുന്നു വിൻസിയെ ഗോകുലം സൈൻ ചെയ്തിരുന്നത്. അവിടെ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ടീമിലേക്ക് എത്തിച്ചത്. കേരളത്തിന് മികച്ച ഒരു യുവ താരത്തെയാണ് നഷ്ടമാകുന്നത്.

Previous article55 മില്യൺ എങ്കിലും നൽകണം, ബാഴ്സലോണക്ക് റഫീനയെ കിട്ടുമോ?
Next articleമലയാളി യുവതാരം ക്രിസ്റ്റി ഡേവിസ് എഫ് സി ഗോവ വിട്ടു