31 വയസ്സ് മാത്രം!! ഫാബിയൻ ഹർസെലർ ബ്രൈറ്റൺ പരിശീലകൻ!!

Newsroom

31കാരനായ ഫാബിയൻ ഹർസെലറെ പരിശീലകനാക്കി എത്തിക്കാൻ ബ്രൈറ്റൺ തീരുമാനിച്ച. ബ്രൈറ്റൺ ഹർസെലറുമായി കരാറിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. ഡി സെർബി ക്ലബ് വിട്ട ഒഴിവിലേക്ക് പല പേരുകളും കേട്ടു എങ്കിലും അവസാനം ബ്രൈറ്റൺ ഹർസെലറിൽ എത്തുക ആയിരുന്നു. പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീകനായി ഹർസെലർ മാറി. 2027വരെയുള്ള കരാർ അദ്ദേഹം ഒപ്പുവെക്കും.

ബ്രൈറ്റൺ 24 06 09 07 51 18 983

യൂറോപ്പിലെ ബിഗ് ഡിവിഷനുകളിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകരിൽ ഒരാളാണ് ഹർസെലർ. കഴിഞ്ഞ സീസണിൽ ബുണ്ടസ്‌ലിഗ 2വിൽ ചാമ്പ്യന്മാരായ ഹാംബർഗ് ആസ്ഥാനമായുള്ള സെൻ്റ് പോളി ക്ലബിന്റെ പരിശീലകനാണ് ഹർസെലർ. ക്ലബിനെ 13 വർഷത്തെ ഇടവേളക്ക് ശേഷം ബുണ്ടസ്‌ലിഗയിലേക്ക് തിരികെയെത്തിക്കാൻ അദ്ദേഹത്തിനായി.

2020-ൽ തന്റെ 27ആം വയസ്സിൽ സെൻ്റ് പോളിയിൽ അസിസ്റ്റൻ്റ് കോച്ചായി. പിന്നീട് ക്ലബ്ബിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായി. 2022-ൽ മുഖ്യപരിശീലകനാഉഇ ചുമതലയേൽക്കുമ്പോൾ 29 വയസ്സേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ.