സമരത്തിന് ഒരുങ്ങി ഹാരി കെയ്ൻ, പരിശീലനത്തിന് ഇറങ്ങിയില്ല

Staff Reporter

മാഞ്ചസ്റ്റർ സിറ്റി ഹാരി കെയ്‌നിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതിന് പിന്നാലെ പരിശീലനത്തിന് ഇറങ്ങാതെ പ്രതിഷേധവുമായി ടോട്ടൻഹാം താരം ഹാരി കെയ്ൻ. പ്രീ സീസൺ പരിശീലനത്തിന് വേണ്ടി ഇന്ന് ഹാജരാവേണ്ട ഹാരി കെയ്ൻ പരിശീലനത്തിന് എത്തിയില്ല. പരിശീലനത്തിന് എത്താതിരുന്നതോടെ താരം ക്ലബ് മാറുമെന്ന ഉറച്ച നിലപാടിലാണ്.

കഴിഞ്ഞ മാസം അവസാനം താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി 100 മില്യൺ പൗണ്ട് ടോട്ടൻഹാമിന് വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പുറമെയാണ് പരിശീലനത്തിന് ഇറങ്ങാതെ ഹാരി കെയ്ൻ പ്രതിഷേധം പ്രകടിപ്പിച്ചത്. കഴിഞ്ഞ സീസൺ അവസാനിച്ചതോടെ താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഹാരി കെയ്ൻ ക്ലബ്ബിനെ അറിയിച്ചിരുന്നു.