ഇന്റർ മിലൻ സ്ട്രൈക്കർ റൊമേലു ലുകാകുവിനെ സ്വന്തമാക്കാൻ വീണ്ടും ശ്രമങ്ങൾ ആരംഭിച്ച് ചെൽസി. ബൊറൂസിയ ഡോർട്മുണ്ട് താരം ഏർലിങ് ഹാളണ്ടിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ വിജയം കാണാതിരുന്നതിനെ തുടർന്നാണ് ചെൽസി ലുകാകുവിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാൻ സെരി എ കിരീടം നേടിയപ്പോൾ 24 ഗോളുകളുമായി ലുകാകു മികച്ച ഫോമിലായിരുന്നു.
എന്നാൽ നിലവിൽ ചെൽസി മുന്നോട്ട് വെച്ച തുക ഇന്റർ മിലാൻ ആവശ്യപ്പെടുന്ന തുകയുടെ അടുത്ത് എത്തിയിട്ടില്ല. നിലവിൽ ചെൽസിക്ക് ലുകാകുവിനെ സ്വന്തമാക്കണമെങ്കിൽ ചുരുങ്ങിയത് 100 മില്യൺ പൗണ്ട് എങ്കിലും ചിലവഴിക്കേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സീസണിൽ ഇന്ററിനെ സെരി എ കിരീടത്തിലേക്ക് നയിച്ച പരിശീലകൻ അന്റോണിയോ കൊണ്ടേ ടീം വിട്ടെങ്കിലും ഇന്റർ മിലാനിൽ തന്നെ തുടരാനാണ് ലുകാകുവിന് താല്പര്യവും.