റൗൾ ഹിമെനെസിന്റെ പരിക്ക് ഗുരുതരം, ശസ്ത്രക്രിയക്ക് വിധേയനാക്കി

Staff Reporter

ആഴ്‌സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ വോൾവ്സ് താരം റൗൾ ഹിമെനെസിനെ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. താരത്തിന്റെ തലയോടിന് പൊട്ടലേറ്റതിനെ തുടർന്നാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഇന്നലെ നടന്ന ആഴ്‌സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ പന്ത് ഹെഡ് ചെയ്യുന്നതിനിടെ ഡേവിഡ് ലൂയിസുമായി കൂട്ടിയിടിച്ചാണ് ഹിമെനെസിന് പരിക്കേറ്റത്. താരത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞതായും സുഖം പ്രാപിച്ചുവരുന്നതായും വോൾവ്സ് അറിയിച്ചു.

തുടർന്ന് താരത്തിന് ഓക്സിജൻ നൽകിയതിന് ശേഷമാണ് ഗ്രൗണ്ടിൽ നിന്ന് കൊണ്ടുപോയത്. ഹിമെനെസുമായി കൂട്ടിയിടിച്ച ഡേവിഡ് ലൂയിസ്‌ തലയിൽ ബാൻഡേജ് കെട്ടി ആദ്യ പകുതി മുഴുവൻ കളിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഡേവിഡ് ലൂയിസ് കളിക്കാൻ ഇറങ്ങിയതും ഇല്ല. അതെ സമയം തലക്ക് പരിക്കേറ്റിട്ടും ഡേവിഡ് ലൂയിസ് മത്സരം തുടർന്നതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.