ന്യൂസിലൻഡ് വെസ്റ്റിൻഡീസ് മൂന്നാം ടി20 ഉപേക്ഷിച്ചു

20201130 140856
- Advertisement -

മഴ വില്ലനായി എത്തിയതിനാൽ ന്യൂസിലൻഡ് വെസ്റ്റിൻഡീസ് പരമ്പരയിലെ മൂന്നാം ടി20 ഉപേക്ഷിച്ചു. ഇന്ന് ബേ ഓവലിൽ നടന്ന മത്സരം വെറും 2 ഓവർ മാത്രമാണ് നടന്നത്. വെസ്റ്റിൻഡീസ് 2.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എന്ന നിലയിൽ വെസ്റ്റിൻഡീസ് നിൽക്കെ ആണ് മത്സരം തടസ്സപ്പെട്ടത്. 6 ഓവർ മത്സരം നടത്താൻ വരെ അധികൃതർ കാത്തു നിന്നു എങ്കിലും കാലാവസ്ഥ മെച്ചപ്പെടാത്തതോടെ മത്സരം ഉപേക്ഷിച്ചു.

പരമ്പര 2-0 എന്ന നിലയിൽ ന്യൂസിലൻഡ് സ്വന്തമാക്കി. ആദ്യ രണ്ട് ട്വി20യും ന്യൂസിലൻഡ് വിജയിച്ചിരുന്നു. ആദ്യ ടി20 5 വിക്കറ്റിനും രണ്ടാം മത്സരം 72 റൺസിനുമായിരുന്നു ന്യൂസിലൻഡ് വിജയിച്ചിരുന്നത്. ഇനു രണ്ട് ടെസ്റ്റ് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. ടെസ്റ്റ് പരമ്പര ഡിസംബർ 3ന് ആരംഭിക്കും.

Advertisement