എവർട്ടൺ താരം റിച്ചാർലിസന്റെ പരിക്ക് സാരമുള്ളതാണ് എന്ന് ല്ലബ് അറിയിച്ചു. താരം രണ്ടു മാസത്തോളം കളത്തിന് പുറത്തായിരിക്കും. ഞായറാഴ്ച സെൽഹർസ്റ്റ് പാർക്കിൽ ക്രിസ്റ്റൽ പാലസിനോട് കളിക്കുന്നതിനിടയിൽ ആയിരുന്നു റിച്ചാർലിസൺ പരിക്കേറ്റത്. താരത്തിന് കാഫ് ഇഞ്ച്വറി ആണ്. എവർട്ടന്റെ പരിക്ക് ലിസ്റ്റ് ഇതോടെ നീളുകയാണ്. ടൗൺസെൻഡ്, കോൾമൻ എന്നിവരും പരിക്കിന്റെ പിടിയിലാണ്. കാൾവട്ട് ലൂയിൻ, യെറി മിന എന്നിവരും ഇഞ്ച്വറിയുടെ പിടിയിലാണ് ആണ്. അവസാന ഒമ്പത് മത്സരങ്ങളിൽ ഒരു വിജയം മാത്രമുള്ള എവർട്ടൺ ഇപ്പോൾ ദയനീയ അവസ്ഥയിലാണ് ഉള്ളത്.