ബ്രണ്ടന്‍ കിംഗിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം പൊരുതി നോക്കി ഷെപ്പേര്‍ഡ്, പക്ഷേ ടീമിന് വിജയമില്ല

Sports Correspondent

പാക്കിസ്ഥാന്‍ നല്‍കിയ 173 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് നേടാനായത് 163 റൺസ്. ഇതോടെ പരമ്പരയിലെ രണ്ടാം ടി20യും പാക്കിസ്ഥാന്‍ വിജയിച്ചു. 9 റൺസ് വിജയം ആണ് ആതിഥേയര്‍ സ്വന്തമാക്കിയത്. റൊമാരിയോ ഷെപ്പേര്‍ഡിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം വിന്‍ഡീസിനെ ലക്ഷ്യത്തിന് വളരെ അടുത്ത് എത്തിച്ചുവെങ്കിലും ടീമിനെ അവസാന കടമ്പ കടത്തുവാന്‍ ഷെപ്പേര്‍ഡിനും സാധിച്ചില്ല. 19 പന്തിൽ പുറത്താകാതെ 35 റൺസാണ് ഷെപ്പേര്‍ഡ് സ്വന്തമാക്കിയത്. വിന്‍ഡീസ് ഇന്നിംഗ്സിലെ അവസാന പന്തിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

Pakistan

43 പന്തിൽ 67 റൺസ് നേടിയ ബ്രണ്ടന്‍ കിംഗ് ആണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. നിക്കോളസ് പൂരന്‍ 26 റൺസ് നേടി. പാക്കിസ്ഥാന്‍ നിരയിൽ ഷഹീന്‍ അഫ്രീദി മൂന്നും മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.