ചാമ്പ്യൻസ് ലീഗിന് കൂടുതൽ പ്രാധാന്യം നൽകിയില്ലെന്ന് ഗ്വാർഡിയോള

ലീഡ്സ് യൂണൈറ്റഡിനെതിരായ മത്സരത്തിന് ടീമിനെ തിരഞ്ഞെടുത്തത് ചാമ്പ്യൻസ് ലീഗിന് പ്രാധാന്യം നൽകിയതുകൊണ്ടല്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. താൻ എല്ലായിപ്പോഴും ടീമിനെ തിരഞ്ഞെടുക്കുന്നത് ജയിക്കാൻ ആണെന്നും അങ്ങനെ ചെയ്യാതെ താൻ ടീമിനെ ഇറക്കിയിരുന്നെങ്കിൽ ഇപ്പോൾ ഉള്ള പൊസിഷനിൽ എത്തില്ലായിരുന്നെന്നും ഗ്വാർഡിയോള പറഞ്ഞു. പ്രീമിയർ ലീഗിൽ ലീഡ്സ് യൂണൈറ്റഡിനെതിരായ മത്സരം തോറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ. മത്സരത്തിൽ ലീഡ്സ് യുണൈറ്റഡ് 10 പേരായി ചുരുങ്ങിയിട്ടും 2-1ന് ലീഡ്സ് യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് 7 മാറ്റങ്ങളുമായാണ് മാഞ്ചസ്റ്റർ സിറ്റി ലീഡ്സ് യുണൈറ്റഡിനെ നേരിടാൻ ഇറങ്ങിയത്. ഇതോടെയാണ് പെപെ ഗ്വാർഡിയോളക്കെതിരെ വിമർശനം ഉയർന്നത്. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് മികച്ച ലീഡ് നിലനിൽക്കെ ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്മുണ്ടിനെ നേരിടാനുള്ളത് മുൻപിൽ കണ്ടാണ് ഗ്വാർഡിയോള ടീമിൽ മാറ്റങ്ങൾ വരുത്തിയത്.

Previous articleIPL 2021: ഐ.പി.എല്ലിൽ 100 വിജയങ്ങൾ നേടുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
Next articleജോയൽ ഹൈദരബാദ് എഫ് സിയിൽ കരാർ പുതുക്കി, തൽക്കാലം പെർത് ഗ്ലോറിയിൽ