ജോയൽ ഹൈദരബാദ് എഫ് സിയിൽ കരാർ പുതുക്കി, തൽക്കാലം പെർത് ഗ്ലോറിയിൽ

Hero Isl 2020 2021 M47 Chennaiyin Fc Vs Hyderabad Fc
Joel Joseph Chianese of Hyderabad FC in action during match 47 of the 7th season of the Hero Indian Super League between Chennaiyin FC and Hyderabad FC held at the GMC Stadium Bambolim, Goa, India on the 4th January 2021 Photo by Arjun Singh/ Sportzpics for ISL
- Advertisement -

ഹൈദരാബാദ് എഫ് സിയുടെ പ്രധാന താരമായ ഓസ്ട്രേലിയൻ വിങ്ങർ ജോയൽ ചിയനിസി ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. അടുത്ത സീസൺ തുടങ്ങുന്നത് വരെ താരം പെർത് ഗ്ലോറിയിൽ കളിക്കും. ഈ സീസൺ അവസാനം വരെയുള്ള ചെറിയ കരാർ ആണ് പെർത് ഗ്ലോറിയിൽ താരം ഒപ്പുവെച്ചത്. ഓസ്ട്രേലിയൻ ക്ലബായ പെർത് ഗ്ലോറിയിൽ നിന്ന് തന്നെ ആയിരുന്നു ജോയൽ കഴിഞ്ഞ സീസണിൽ ഹൈദരബാദിലേക്ക് എത്തിയത്. പെർത് ഗ്ലോറിക്ക് ഒപ്പം ഈ സീസൺ കളിച്ച ശേഷം താരം തിരികെയെത്തും.

31കാരനായ താരം അറ്റാക്കിലേതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ 12 മത്സരങ്ങളിൽ കളിച്ച താരം മൂന്ന് ഗോളുകളും ഒരു അസിസ്റ്റും ടീമിനായി സംഭാവന ചെയ്തിരുന്നു. പെർത് ഗ്ലോറി വേതനം നൽകുന്നില്ല എന്ന വിവാദം കൊണ്ടാണ് താരം കഴിഞ്ഞ സീസണിൽ ഇന്ത്യയിൽ എത്തിയത്‌. പെർത് ഗ്ലോറിയെ കൂടാതെ ഓക്ക്ലാൻഡ് സിറ്റി, സിഡ്നി എഫ് സി എന്നീ ക്ലബുകൾക്കെല്ലാം വേണ്ടി ചിയനിസി കളിച്ചിട്ടുണ്ട്.

Advertisement