എമിലെ സ്മിത് റോ എങ്ങോട്ടുമില്ല, ആഴ്സണലിൽ പുതിയ കരാർ ഒപ്പുവെച്ചു

Img 20210722 200216

ആസ്റ്റൺസ വില്ലയുടെ എമിലെ സ്മിത് റോയ്ക്കായുള്ള ശ്രമങ്ങൾ പരാജയത്തിൽ അവസാനിച്ചു. ഇരുപതുകാരനായ താരം എമിലെ സ്മിത് റോയുടെ കരാർ ആഴ്സണൽ പുതുക്കിയിരിക്കുകയാണ്. താരം ആഴ്സണലിൽ അഞ്ചു വർഷത്തെ പുതിയ കരാർ ആണ് ഒപ്പുവെച്ചിരിക്കുന്നത്‌. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. താരത്തിനു വേണ്ടി ആസ്റ്റൺ വില്ല 30 മില്യണോളം ഓഫർ ചെയ്തിരുന്നു.

കഴിഞ്ഞ സീസണിലെ ആഴ്സണലിന്റെ ചുരുക്കം ചില പോസിറ്റീവുകളിൽ ഒന്നായിരുന്നു എമിലെ സ്മിത് റോ. ആഴ്സണലിനായി ഇതുവരെ 33 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. 2010 മുതൽ ആഴ്സണലിന്റെ ഒപ്പം ഉള്ള താരമാണ് എമിലെ സ്മിത് റോ. മുമ്പ് ലോൺ അടിസ്ഥാനത്തിൽ ലൈപ്സിഗിനു വേണ്ടിയും ഹഡേഴ്സ് ഫീൽഡിനു വേണ്ടിയും എമിലെ സ്മിത് റോ കളിച്ചിട്ടുണ്ട്. 2026വരെ ആഴ്സണലിന്റെ പ്രധാന താരമായി തന്നെ താരം ഉണ്ടാകും. ഇംഗ്ലീഷ് അണ്ടർ 21 ടീമിലെ താരമാണ് എമിലെ ഇപ്പോൾ‌. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലീഷ് ടീമിൽ എമിലെ സ്മിത് റോയും ഉണ്ടായിരുന്നു.