ഇഞ്ചുറി ടൈമിൽ വിജയ ഗോൾ, ന്യൂകാസിൽ ചെൽസിയെ വീഴ്ത്തി

പ്രീമിയർ ലീഗിൽ ചെൽസിക്ക് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ ന്യൂ കാസിൽ യുനൈറ്റഡിനോട് തോൽവി വഴങ്ങിയത്. കളിയിൽ ഉടനീളം ആധിപത്യം പുലർത്തിയ അവർ 94 ആം മിനുട്ടിലാണ് ഗോൾ വഴങ്ങിയത്. 39 പോയിന്റുമായി നിലവിൽ ചെൽസി നാലാം സ്ഥാനത്ത് തുടരും.

ചെൽസിക്ക് എതിരെ മികച്ച പ്രതിരോധം ഒരുക്കിയ സ്റ്റീവ് ഭ്രൂസിന്റെ തന്ത്രങ്ങൾ എല്ലാം ഫലം കണ്ട മത്സരത്തിൽ ചെൽസി ആക്രമണ നിര അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. പാഭിച്ച അവസരങ്ങൾ അവർക്ക് മുതലാക്കാൻ സാധിച്ചതും ഇല്ല. പന്തടകത്തിൽ പുലർത്തിയ വ്യക്തമായ ആധിപത്യം ഗോളാക്കി മാറ്റാൻ അവർ വിഷമിച്ചതോടെ ന്യൂ കാസിലിന് കാര്യങ്ങൾ എളുപ്പമായി. കളി സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ പക്ഷെ മികച്ച ഹെഡറിലൂടെ ഐസക് ഹെയ്ഡൻ ആണ് മാഗ്‌പീസിന്റെ വിജയ ഗോൾ നേടിയത്.

Previous articleഒന്നാം സ്ഥാ‌നക്കാരായ ഗോവയെ എ ടി കെ തകർത്ത് എ ടി കെ ഒന്നാമത്
Next articleവിജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂരിൽ