ഒന്നാം സ്ഥാ‌നക്കാരായ ഗോവയെ എ ടി കെ തകർത്ത് എ ടി കെ ഒന്നാമത്

എ ടി കെ കൊൽക്കത്തയ്ക്ക് ഐ എസ് എല്ലിൽ ഗംഭീര വിജയം. ഇന്ന് നടന്ന മത്സരത്തിൽ എഫ് സി ഗോവയെ നേരിട്ട എ ടി കെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഹോം ഗ്രൗണ്ടിൽ എഫ് സി ഗോവയ്ക്ക് എതിരെയുള്ള മികച്ച റെക്കോർഡ് എ ടി കെ കാത്തു സൂക്ഷിക്കുന്നതാണ് ഇന്ന് കാണാൻ കഴിഞ്ഞത്. അവസാന ഏഴു ഹോം മത്സരങ്ങളിലും എഫ് സി ഗോവയോട് എ ടി കെ പരാജയപ്പെട്ടിട്ടില്ല.

ഇന്ന് കളിയുടെ 47ആം മിനുട്ടിൽ പ്രിതം കൊടാൽ ആൺ എ ടി കെയുടെ ആദ്യ ഗോൾ നേടിയത്. 88ആം മിനുട്ടിൽ ജയേഷ് റാണയിലൂടെ എ ടി കെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. രണ്ട് ഗോളുകളും ഒരുക്കിയത് റോയ് കൃഷ്ണ ആയിരുന്നു. ഈ വിജയത്തോടെ എ ടി കെയ്ക്ക് 13 മത്സരങ്ങളിൽ നിന്നായി 24 പോയന്റായി. എ ടി കെ ഇപ്പോൾ ഒന്നാമതാണ്. 24 പോയന്റുമായി ഗോവയും ഒപ്പം ഉണ്ട് എ‌ങ്കിലും മികച്ച ഗോൾഡിഫറൻസ് എ ടി കെയ്ക്ക് തുണയായി.

Previous articleഡോം ബെസ്സിന് അഞ്ച് വിക്കറ്റ്, ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക പൊരുതുന്നു
Next articleഇഞ്ചുറി ടൈമിൽ വിജയ ഗോൾ, ന്യൂകാസിൽ ചെൽസിയെ വീഴ്ത്തി