ആഴ്സണലിന് ഇന്ന് പോരാട്ടം കനക്കും, ലെസ്റ്ററിനെതിരെ നിർണായക പോരാട്ടം

Photo: Twitter/@EuropaLeague
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിർണായക പോരാട്ടത്തിന് ആഴ്സണൽ ഇന്ന് ലെസ്റ്റർ സിറ്റിയിൽ. ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ലെസ്റ്ററിനെ അവരുടെ മൈതാനത്ത് നേരിടുക എന്നത് ഫോമില്ലാതെ വിഷമിക്കുന്ന ആഴ്സണലിന് വെല്ലുവിളി തന്നെയാകും. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം കിക്കോഫ്.

ശാക്ക ഇന്നും കളിക്കില്ല എന്ന് ആഴ്സണൽ പരിശീലകൻ എമറി വ്യക്തമാക്കിയിരുന്നു. ഇതോടെ ഓസിൽ ആദ്യ ഇലവനിൽ ഉണ്ടാകാനുള്ള സാധ്യത ഏറി. പരിക്കേറ്റ ഡാനി സെബയോസും ഇന്ന് കളിക്കില്ല. ലെസ്റ്ററിൽ പരിക്കേറ്റ ജെയിംസ് കളിക്കില്ല. ലീഗിൽ ഇതുവരെ 10 ഗോളുകളുമായി മിന്നും ഫോമിലുള്ള വാർഡിയെ ആഴ്സണൽ പ്രതിരോധം എങ്ങിനെ തടയുന്നു എന്നതിനെ അനുസരിച്ചിരിക്കും ആഴ്സണലിന്റെ മത്സരത്തിലെ സാധ്യതകൾ.

Advertisement