ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരത്തിനു മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രമുഖർ തിരിച്ചെത്തും

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ടീം പരിക്കിൽ കഷ്ടപ്പെടുക ആണെങ്കിലും ഇപ്പോൾ വരാൻ പോകുന്ന ഇന്റർ നാഷണൽ ബ്രേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്ക് എത്തും. ജിങ്കൻ, സുയിവർലൂൺ, ആർക്കസ്, ജൈറോ, മെസ്സി തുടങ്ങിയ നീണ്ട നിര തന്നെ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. എന്നാൽ ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് അടുത്ത മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ഈ പരിക്ക് നിരയിൽ രണ്ട് പേർ ഒഴികെ ബാക്കി എല്ലാവരും തിരികെ എത്തും.

ഇനി നവംബർ 23ന് ബെംഗളൂരു എഫ് സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ആ മത്സരത്തിനു മുമ്പ് ആർക്കെസ്, മെസ്സി, ജൈറോ എന്നിവർ പരിക്ക് മാറി തിരികെ എത്തും. ആർക്കസ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ജൈറോയുടെ ഹാംസ്ട്രിങ് രണ്ടാഴ്ചത്തെ വിശ്രമം കൊണ്ട് മാറാവുന്നതാണ് എന്നാണ് ക്ലബുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

ഇന്നലെ തലയ്ക്ക് പരിക്കേറ്റ മെസ്സിയുടെ പരിക്ക് സാരമുള്ളതള്ള. താരത്തിന് ഒന്നോ രണ്ടോ ദിവസത്തെ വിശ്രമം മതിയാകും. ഇന്റർ നാഷണൽ ബ്രേക്ക് കഴിയുന്നതോടെ ശക്തമായി വിജയ വഴിയിലേക്ക് തിരികെ വരാൻ ആകും എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്.

Advertisement