ഇതിലും നല്ല കളി സന്തോഷ് ട്രോഫി ടീം കളിക്കും, കേരള ബ്ലാസ്റ്റേഴ്സ് പിരിച്ചുവിടണം” – ഐ എം വിജയൻ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ രംഗത്ത്. പ്രമുഖ മലയാളം മാധ്യമം ആയ ട്വെന്റി4 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഐ എം വിജയൻ വലിയ വിമർശനം നടത്തിയത്. ഇന്നലെ ഒഡീഷയ്ക്ക് എതിരായ മത്സരം തീർത്തും നിരാശയാർന്നതായിരുന്നു എന്ന് ഐ എം വിജയൻ പറഞ്ഞു. ഒഡീഷ സമനിലയ്ക്ക് വേണ്ടി ആയിരുന്നു ഇന്നലെ കളിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് എങ്കിലും വിജയത്തിനു വേണ്ടി ശ്രമിക്കാമായിരുന്നു എന്ന് വിജയൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് അടച്ചു പൂട്ടുന്നതായിരിക്കും നല്ലത് എന്നും ഐ എം വിജയൻ പറഞ്ഞു. കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും എന്നും ഐ എം വിജയൻ പറഞ്ഞു. മുഹമ്മദ് റാഫിയെ സബ്ബായി ഇറക്കി വീണ്ടും പിൻവലിച്ച് അപമാനിച്ചത് ശരിയായില്ല എന്നും ഐ എം വിജയൻ പറഞ്ഞു. അങ്ങനെ ഒഗ്ബെചെയെ ഇറക്കാൻ ആയിരുന്നു എങ്കിൽ ആദ്യമെ ഇറക്കിക്കൂടെ എന്നും ഐ എം വിജയൻ ചോദിക്കുന്നു.

Advertisement