ആരാധകരുടെ ഭീഷണിക്ക് വഴങ്ങി സാരി, ഒഡോയിയെ ആദ്യ ഇലവനിൽ ഉൾപ്പടുത്തിയേക്കും

- Advertisement -

ചെൽസി ആരാധകരുടെ നിരന്തരമായ ആവശ്യത്തിന് എസ് പറഞ്ഞ് ചെൽസി പരിശീലകൻ മൗറീസിയോ സാരി. യുവ താരം കാലം ഹഡ്സൻ ഓഡോയിയെ അടുത്ത ലീഗ് മത്സരത്തിൽ തുടക്കം മുതൽ കളിപ്പിച്ചേക്കും എന്ന സൂചന നൽകി ചെൽസി പരിശീലകൻ. ചെൽസി ആരാധകർ നിരന്തരമായി ആവശ്യപ്പെടുന്ന ഈ കാര്യത്തിന് ഇത് ആദ്യമായാണ് സാരി അനുകൂലമായ മറുപടി നൽകുന്നത്.

ലീഗിൽ മോശം ഫോം തുടരുന്ന ചെൽസിക്ക് വേണ്ടി ഹസാർഡ് ഒഴികെയുള്ള സീനിയർ വിങ്ങർമാരായ വില്ലിയനും പെഡ്രോയും ദയനീയ പ്രകടനമാണ്‌ നടത്തുന്നത്. പക്ഷെ ഇരുവരെയും തുടർച്ചയായ മത്സരങ്ങളിൽ കളിപ്പിക്കുന്ന സാരി പക്ഷെ ഓഡോയിക്ക് വളരെ കുറച്ച് അവസരങ്ങളാണ് നൽകിയത്. ഇതിൽ മുഴുവനും പകരകാരനായാണ് താരം ഇറങ്ങിയത്. ഇതോടെ സാരിക്ക് എതിരെ ചെൽസി ആരാധകർ സ്റ്റേഡിയത്തിന് അകത്തും പുറത്തും രൂക്ഷമായ വിമർശനമാണ് നടത്തിയത്. ഇതോടെയാണ്‌ സാരി കടുപിടുത്തം ഒഴിവാക്കാൻ തീരുമാനിച്ചത് എന്നറിയുന്നു.

നേരത്തെ ഇംഗ്ലണ്ട് ദേശീയ ടീമിലേക് ആദ്യമായി ഇറങ്ങിയ ഓഡോയി മികച്ച പ്രകടനമാണ്‌ ദേശീയ കുപ്പായത്തിൽ നടത്തിയത്. ഇതോടെ ഇംഗ്ലണ്ട് ആരാധകരും താരത്തിന് ചെൽസി കൂടുതൽ അവസരം നൽകണം എന്ന് വാദിച്ചിരുന്നു.

Advertisement