ഇക്കാർഡി ഇന്റർ വിടണം, നിലപാട് കടുപ്പിച്ച് ആരാധകർ

- Advertisement -

ഇന്റർ മിലാന്റെ സൂപ്പർ താരം മൗറോ ഇക്കാർഡിക്കെതിരെ ഇന്റർ മിലാൻ അൾട്രകൾ. ഇന്റർ മിലാന്റെ ആരാധക കൂട്ടായ്മകളായ അൾട്രകൾ ആണ് ഈ തീരുമാനം പറഞ്ഞത്. ഇന്റർ മിലാൻ ക്ലബ്ബിനോടുള്ള താരത്തിന്റെ പെരുമാറ്റം പൊറുക്കാൻ സാധിക്കുന്നതല്ല എന്ന് പറഞ്ഞ ആരാധകർ താരം ക്ലബ് വിടണമെന്നും ആവശ്യപ്പെട്ടു.

ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷനായിട്ടാണ് ഇന്റർ മിലാൻ ശ്രമിക്കേണ്ടതെന്നും ഇതിൽ താല്പര്യമില്ലാത്ത മുൻ ക്യാപ്റ്റനും കൂടിയായ ഇക്കാർഡി ടീമിൽ തുടരരുതെന്നും അവർ പറഞ്ഞു. ജെനോവയ്ക്കെതിരായ മത്സരത്തിൽ ഇക്കാർഡി കളിച്ചാൽ ശക്തമായ പ്രതിഷേധം ഉയരുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അവർ പറഞ്ഞു. ജെനോവയ്ക്കെതിരായ മത്സരത്തിൽ ഇക്കാർഡി കളിച്ചാൽ ശക്തമായ പ്രതിഷേധം ഉയരുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കരാര്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്ക് ശേഷം ഇന്റര്‍ മിലാന്റെ ക്യാപ്റ്റന്‍സി നഷ്ടപ്പെട്ട ഇക്കാര്‍ഡി ഇതുവരെ പിന്നെ ഇന്റര്‍ മിലാനായി കളിച്ചിട്ടില്ല. പരിക്കും മറ്റു കാരണങ്ങളും പറഞ്ഞായിരുന്നു ഇക്കാര്‍ഡി ഇതുവരെ കളിക്കാന്‍ കൂട്ടാക്കാതിരുന്നത്. എന്നാല്‍ ഇക്കാര്‍ഡി പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനാണെന്ന് ക്ലബ് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നിട്ടും അർജന്റീനിയൻ സൂപ്പർ താരം കളത്തിൽ ഇറങ്ങിയിരുന്നില്ല.

Advertisement