അവസാനം ആഴ്സണലിന് വിജയം!!

പ്രീമിയർ ലീഗിൽ അവസാനം ആഴ്സണൽ വിജയ്ക്ക് വഴിയിൽ എത്തി. ഇന്ന് നടന്ന മത്സരത്തിൽ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് പ്രൊമോഷൻ നേടി എത്തിയ നോർവിചിനെ ആണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു ആഴ്സണൽ വിജയം. രണ്ടാം പകുതിയിൽ ഒബാമയങ്ങാണ് ആഴ്സണലിന് ജയം നൽകിയത്. പെപെയുടെ ഗോൾ ശ്രമങ്ങൾ ലക്ഷ്യത്തിൽ എത്താതിരുന്നപ്പോൾ കിട്ടിയ അവസരം ഒരു ടാപിന്നിലൂടെ ഒബാമയങ്ങ് ഗോളാക്കി മാറ്റുക ആയിരുന്നു.

ആഴ്സണലിന്റെ ലീഗിലെ ആദ്യ ഗോളായിരുന്നു ഇത്. ഇതിനു മുമ്പ് ആഴ്സണൽ കളിച്ച മൂന്ന് മത്സരങ്ങളും ടീം പരാജയപ്പെട്ടിരുന്നു. ഈ വിജയത്തോടെ ആഴ്സണൽ റിലഗേഷൻ സോണിൽ നിന്ന് പുറത്ത് എത്തുകയും ചെയ്തു. കളിച്ച നാലു മത്സരങ്ങളും പരാജയപ്പെട്ട നോർവിച് സിറ്റി ലീഗിൽ അവസാന സ്ഥാനത്താണ്.