ലെസ്റ്റർ വെല്ലുവിളി മറികടന്ന് മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് നിർണായക വിജയം. ലീഗിലെ വലിയ ടീമുകളിൽ ഒന്നായ ലെസ്റ്റർ സിറ്റിയെ എവേ ഗ്രൗണ്ടിൽ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ന് വിജയിച്ചത്. ലെസ്റ്റർ സിറ്റിയെ വരിഞ്ഞു കെട്ടിയ പ്രകടനമാണ് സിറ്റി ഇന്ന് നടത്തിയത്. ആദ്യ പകുത് ഗോൾ രഹിതമായി നിന്നു. രണ്ടാം പകുതിയുൽ 62ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ വക ആയിരുന്നു സിറ്റിയുടെ വിജയ ഗോൾ.

കാൻസെലോയുടെ ഷോട്ട് ഡിഫ്ലക്റ്റഡ് ആയി ബെർണാഡോയിൽ എത്തുകയും താരം എളുപ്പത്തിൽ ഫിനിഷ് ചെയ്യുകയുമായിരുന്നു. ലെസ്റ്ററിന്റെ മികച്ച അവസരം ലഭിച്ചത് ഹാർവി ബാർൻസിനായിരുന്നു. ബാർൻസിന്റെ ഷോട്ട് ബാറിൽ തട്ടി മടങ്ങി. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് നാലു മത്സരങ്ങളിൽ നിന്ന് ഒമ്പതു പോയിന്റായി.