പ്രശാന്ത് മോഹന്റെ അടുത്ത നീക്കം!! ഗോകുലം കേരളയുമായി ചർച്ച

കേരള ബ്ലാസ്റ്റേഴ്സ് വിട്ട പ്രശാന്ത് മോഹന്റെ അടുത്ത നീക്കം കേരളത്തിലെ തന്നെ മറ്റൊരു പ്രമുഖ ക്ലബിലേക്ക്. തന്റെ സ്വന്തം നാടായ കോഴിക്കോടിലെ ക്ലബായ ഗോകുലം കേരളയുമായി പ്രശാന്ത് മോഹൻ ചർച്ചകൾ നടത്തിയതായി താരവുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു. കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചത്. ഐ ലീഗിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് പ്രശാന്തും കരുതുന്നുണ്ട്. പ്രശാന്ത് ഇപ്പോൾ ഫ്രീ ഏജന്റാണ്.

Picsart 22 09 15 22 26 13 165

അവസാന അറ് സീസണുകളായി പ്രശാന്ത് ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു. 2017ൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത് മോഹൻ. കോഴിക്കോട് സ്വദേശിയാണ് പ്രശാന്ത് മോഹൻ. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് മോഹൻ പ്രതിനിധീകരിച്ചിട്ടുണ്ട്. കേരള ഫുട്ബോളിലെ ട്രാൻസ്ഫർ വാർത്തകൾ വിശ്വസ്തതയോടെ എത്തിക്കുന്ന കേരള കളിക്കളം ഇൻസ്റ്റഗ്രാം പേജും പ്രശാന്തിന്റെ നീക്കാത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രശാന്ത്